വയനാട് ആത്മഹത്യാ ശ്രമം : കോൺഗ്രസ്സ് നേതാവും മകനും മരിച്ചു 

0

വയനാട് :   രണ്ടുദിവസം മുന്നേ വിഷം കഴിച്ചു ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ച അച്ചനും മകനും മരിച്ചു.ചികിത്സയിലായിരുന്ന വയനാട് ഡി സി സി ട്രഷറർ എൻ എം വിജയനും(78 ) ഇളയ മകൻ ജിജേഷുമാണ് മരിച്ചത്.മകൻ മരിച്ചത് ഇന്നുവൈകുന്നേരം 6.30 നാണ് .അതിനു പിന്നാലെയാണ് പിതാവും മരിച്ചത്.
.മാനസിക അസ്വാസ്ഥ്യമുള്ള കിടപ്പുരോഗിയായ മകനെ നോക്കിയിരുന്നത് വിജയനായിരുന്നു.. നിരവധി വർഷം സുൽത്താൻ ബത്തേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന എൻ എം വിജയൻ, ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാക്കളിൽ ഒരാൾ കൂടിയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *