വയനാടിനായി കൈകോർത്ത് അയൽപക്കത്തുകർ

0

വയനാടിനു ദുരിതാശ്വസ സഹായമായി 5 കോടി രൂപ അടയന്തര സഹായം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. മലയാളി ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ.ജി.എസ്.സമീരൻ, ജോണി ടോം വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വയനാട്ടിലെക്കയച്ചു.

കൂടാതെ രക്ഷാപ്രവർത്തകരും ഡോക്‌ടർന്മാരുമടങ്ങുന്ന ആരോഗ്യ പ്രവർത്തകരുമുണ്ടാവുമെന്നും സ്റ്റാലിൻ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചതിനു പിന്നാലെയാണ് സ്റ്റാലിന്‍റെ സഹായ വാഗ്ദാനം.

ബംഗളുരുവിലെ കോർപ്പറേറ്റ് കമ്പനികളടക്കം കർണാടകയിലെ കമ്പനികളോട് കേരളത്തിന് വേണ്ടി കര്‍ണാടക സര്‍ക്കാർ സഹായം തേടി. കമ്പനികളുടെ സിഎസ്ആർ ഫണ്ടിൽ നിന്ന് പരമാവധി സഹായം കേരളത്തിന് എത്തിച്ച് നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വയനാട്ടിലെ ദുരന്ത മേഖലയിലേക്ക് വേണ്ട അവശ്യ വസ്തുക്കളായോ പണമായോ വസ്ത്രങ്ങളായോ സന്നദ്ധ പ്രവർത്തനത്തിന്റെ രൂപത്തിലോ സഹായം എത്തിക്കാനാണ് അഭ്യർത്ഥിച്ചത്.

കൂടാതെ സർക്കാർ നേരിട്ടും സംസ്ഥാനത്തെ ദുരന്തഭൂമിയിൽ സഹായം നൽകാൻ എത്തുന്നുണ്ട്. കർണാടക പിഡബ്ല്യുഡി വിഭാഗത്തിന്റെ പ്രത്യേക സംഘം മണ്ണ് നീക്കലിന് സഹായിക്കാൻ ഇന്ന് വയനാട്ടിലെത്തും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *