വയനാട് ഉരുൾപൊട്ടൽ പുനരധിവാസം: അടിയന്തര പ്രമേയത്തിന് അനുമതി, ചർച്ച ഉച്ചയ്ക്ക് ഒരു മണിക്ക്

0

 

തിരുവനന്തപുരം∙  വയനാട്ടിലെ മുണ്ടക്കൈ – ചൂരൽമല മേഖലയിലുണ്ടായ ഉരുൾപൊട്ടലിലെ പുനരധിവാസ പ്രവർത്തനം സംബന്ധിച്ച അടിയന്തരപ്രമേയം നിയമസഭ ചർച്ച ചെയ്യും. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. ടി.സിദ്ദിഖാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയത്.ഉച്ചയ്ക്ക് ഒരു മണിക്ക് ചർച്ച ആരംഭിക്കുമെന്ന് സ്പീക്കർ അറിയിച്ചു. രണ്ടു മണിക്കൂറാണ് ചർച്ച. പുനരധിവാസം വേഗത്തിലാക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നതായും, കേന്ദ്രസർക്കാരിനോട് സഹായം ലഭ്യമാക്കാൻ അഭ്യർഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും കേന്ദ്രസഹായം അടിയന്തരമായി ലഭ്യമാക്കുന്നതിനും സംസ്ഥാന സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ടാണ് ടി.സിദ്ദിഖ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *