വയനാട് ദുരന്തം : കേരളീയ സമാജം ഡോംബിവ്‌ലി 30 ലക്ഷം രൂപ ധനസഹായം മുഖ്യമന്ത്രിക്ക് കൈമാറി

0

തിരുവനന്തപുരം :വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മുംബൈയിലെ മലയാളി കൂട്ടായ്‌മയായ ‘കേരളീയ സമാജം ഡോംബിവലി’ സമാഹരിച്ച 30 ലക്ഷം രൂപ സാമ്പത്തിക സഹായം, സമാജം ചെയർമാൻ വർഗ്ഗീസ് ഡാനിയേൽ, മുൻ ചെയർമാൻ പ്രഫസർ എം.എസ് എബ്രഹാം , ഭരണസമിതി അംഗം സി .വിജയൻ എന്നിവർ ചേർന്ന് ഇന്ന് ,കേരള മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹത്തിൻ്റെ ഓഫീസിൽ വെച്ച് കൈമാറി.
ഡോംബിവലി കേരളീയ സമാജത്തിൻ്റെ സാമൂഹ്യ പ്രതിബദ്ധതയ്ക്കും, പിറന്ന നാടിനോടുള്ള സ്നേഹത്തിനും സഹകരണത്തിനും കേരള മുഖ്യമന്ത്രി പ്രത്യേകം നന്ദി അറിയിച്ചു.സമാജത്തോടൊപ്പം അംഗങ്ങളും അഭ്യുദയ കാംക്ഷികളും ചേർന്ന് സമാഹരിച്ച തുകയാണ് സമാജം ഭാരവാഹികൾ മുഖ്യമന്ത്രിക്ക് കൈമാറിയത്. സമാജത്തോട് സഹകരിച്ച എല്ലാവരോടും സമാജം ഭാരവാഹികളും കൃതജ്ഞത അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *