വയനാട് ദുരന്തം: കാണാതായവരെ മരിച്ചവരായി കണക്കാക്കികുടുംബത്തിന് ധന സഹായം നൽകും
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പെട്ട് കാണാതായവരെ മരിച്ചവരെ കണക്കാക്കുമെന്ന് സർക്കാർ. ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്‌ടറോട് അഭ്യര്‍ഥിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി. കാണാതായവര്‍ക്കുള്ള ആശ്രിതര്‍ക്ക് അര്‍ഹമായ നഷ്‌ടപരിഹാരവും ആനുകൂല്യങ്ങളും നല്‍കുന്നതിൻ്റെ ഭാഗമായാണ് നടപടി. ഇതിനായി പ്രാദേശിക തല സമിതികളും സംസ്ഥാനതല സമിതികളും രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടിണ്ട്.
കാണാതായവരെ മരിച്ചവരായി കണക്കാക്കി അടുത്ത ബന്ധുക്കള്‍ക്ക് നഷ്‌ട പരിഹാരവും മറ്റ് സഹായവും നല്‍കാനാണ് സമിതി രൂപീകരണത്തിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വില്ലേജ് ഓഫീസറും, പഞ്ചായത്ത് സെക്രട്ടറിയും എസ്എച്ച്ഒയും അടങ്ങുന്നതാണ് പ്രാദേശിക സമിതി.പ്രാദേശിക സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ച് മറ്റ് നടപടിക്രമങ്ങളിലേക്ക് നീങ്ങും. അതിന് പിന്നാലെ അടുത്ത ബന്ധുക്കള്‍ക്ക് മരണസര്‍ട്ടിഫിക്കറ്റ് നല്‍കും. ശേഷം അവരുടെ കുടുംബങ്ങള്‍ക്ക് വീട് ഉള്‍പ്പടെ ധനസഹായം നൽകാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.