വയനാട്ടിൽ രണ്ടിടത്ത് വൻ ഉരുൾപൊട്ടൽ: ഇരുപത്തിയൊന്ന് മരണം, നാനൂറിലധികം പേർ അപകടത്തിലെന്ന് നാട്ടുകാർ.

0

ചൂരൽമലയിലും മേപ്പാടി മുണ്ടക്കൈ ടൗണിലും വൻ ഉരുൾപൊട്ടൽ. പുലർച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് മുണ്ടക്കൈ ടൗണ്ടിൽ ആദ്യ ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് ചൂരൽമല സ്കൂളിനു സമീപം രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായത്. മൂന്ന് ഉരുൾപൊട്ടൽ ഉണ്ടായതായി നാട്ടുകാർ പറയുന്നു. ഒരു വയസുള്ള കുട്ടിയുൾപ്പടെ ഏഴു പേർ മരിച്ചു.

മേഖലയിൽ നാനൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടതായാണ് വിവരം. നിരവധി പേർക്ക് പരുക്കേറ്റു. നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി. പ്രദേശത്തെ പ്രധാന റോഡും ചൂരൽമല ടൗണിലെ പാലവും തകർന്നതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *