ടി ജെ ഐസക് വയനാട് ഡിസിസി അധ്യക്ഷന്‍

കല്‍പ്പറ്റ: അഡ്വ. ടി ജെ ഐസക് വയനാട് ഡിസിസി പ്രസിഡന്റ്. വയനാട് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആയിരുന്ന എന്‍ ഡി അപ്പച്ചന്‍ രാജിവെച്ച ഒഴിവിലേക്കാണ് നിയമനം. മുന്‍ ട്രഷറര്‍ എന്‍ എം വിജയന്റെ മരണം അടക്കം ജില്ലയിലെ കോണ്‍ഗ്രസിനെ പിടിച്ചുലച്ച വിവാദങ്ങള്‍ക്കിടെയാണ് ജില്ലാ അധ്യക്ഷ സ്ഥാനത്തെ നേതൃമാറ്റം. നിലവില്‍ കല്‍പ്പറ്റ മുന്‍സിപാലിറ്റി ചെയര്‍മാനാണ് ടി ജെ ഐസക്. കെപിസിസി നിര്‍ദേശം എഐസിസി അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്.
ജില്ലാ മുന്‍ ട്രഷറര്‍ എന്‍ എം വിജയന്റെ മരണം അടക്കം ജില്ലയിലെ കോണ്‍ഗ്രസിനെ പിടിച്ചുലച്ച് നിരവധി വിവാദങ്ങളാണ് അടുത്തിടെയുണ്ടായത്. മുള്ളന്‍കൊല്ലിയിലെ അടക്കം ഗ്രൂപ്പ് തര്‍ക്കം, പഞ്ചായത്ത് മെമ്പറുടെ ആത്മഹത്യ തുടങ്ങിയവയും വയനാട് ഡിസിസിയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.
അതേസമയം രാജിവച്ച എന്‍ ഡി അപ്പച്ചനെ എഐസിസി അംഗമാക്കിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. വയനാട്ടിലെ പ്രതിസന്ധി കഴിഞ്ഞദിവസം വയനാട്ടിലെത്തിയ പ്രിയങ്കാഗാന്ധി, ജില്ലാ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. അടിയന്തരമായി കോണ്‍ഗ്രസ് ജില്ലാ നേതൃയോഗം കെപിസിസി പ്രസിഡന്റ് വിളിച്ചു ചേര്‍ത്തിരുന്നു. പിന്നാലെയാണ് അപ്പച്ചനെ നീക്കാനുള്ള തീരുമാനം ഉണ്ടായത്. എന്നാല്‍, രാജി സ്വന്തം നിലയില്‍ അല്ലെന്ന സൂചനയായിരുന്നു എന്‍ ഡി അപ്പച്ചന്‍ നല്‍കിയത്. തനിക്കെതിരെ ജില്ലയില്‍ ഗൂഡാലോചന നടന്നു എന്നും, പാര്‍ട്ടിയില്‍ ഉണ്ടായത് മനപ്പൂര്‍വം ഉണ്ടാക്കിയ പ്രശനങ്ങളാണെന്നുമായിരുന്നു എന്‍.ഡി അപ്പച്ചന്റെ പ്രതികരണം.