ശക്തമായ മഴ ; സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ ഉറവ രൂപപ്പെട്ടു

0

കോഴിക്കോട്: ശക്തമായ മഴയെത്തുടർന്ന് ബാലുശ്ശേരി തലയാട് സർക്കാർ ആയുർവേദ ആശുപത്രിയിൽ ഉറവ രൂപപ്പെട്ടു. പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനിടയിലാണ് ആശുപത്രിയിൽ ഉറവ രൂപപ്പെട്ടത്. ഈ സാഹചര്യത്തിൽ രോഗികളെ ആശുപത്രിയിൽ നിന്ന് മാറ്റേണ്ട അവസ്ഥയാണ് ഉണ്ടായത്. 18 രോഗികളെയാണ് ആശുപത്രിയിൽ നിന്ന് അവരുടെ വീടുകളിലേക്ക് തന്ന പറഞ്ഞയച്ചത്.

ഡിഎംഒയുടെ നിർദേശപ്രകാരം രോഗികളുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് രോഗികളെ മാറ്റിയതെന്നാണ് ലഭിക്കുന്ന വിവരം. ബാലുശ്ശേരിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴയാണ് . ആശുപത്രിയുടെ താഴത്തെ നിലയിൽ ഉറവ കണ്ടെത്തിയത്. നിലവിൽ നീരൊഴുക്ക് കുറഞ്ഞതോടെ അപകടകരമായ അവസ്ഥയില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. അതേസമയം തലയാട്-കക്കയം റൂട്ടിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു. പ്രദേശത്ത് ഇപ്പോഴും അപകട ഭീഷണി നിലനിൽക്കുന്നതിനാൽ വിനോദ സഞ്ചാരത്തിനും മറ്റുമായി ഇതുവഴി വരുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി .

Spread the love

Leave a Reply

Your email address will not be published. Required fields are marked *