വാളയാർ പീഡനക്കേസ് : പെൺകുട്ടികളുടെ മാതാപിതാക്കളും സിബിഐ പ്രതിപട്ടികയിൽ
പാലക്കാട് :വാളയാർ കേസിൽ കുട്ടികളുടെ അച്ഛനേയും അമ്മയേയും പ്രതി ചേർച്ച് കുറ്റപത്രം സമർപ്പിച്ച് സിബിഐ. ആറ് കേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രേരണ കുറ്റം ചുമത്തിയ കുറ്റപത്രത്തിൽ കുട്ടികളുടെ അച്ഛനും അമ്മയും പ്രതികളാണ്.പോക്സോ ,ഐപിസി വകുപ്പുകളാണ് ഇവർക്കുമേൽ ചു മത്തിയിരിക്കുന്നത്. പീഡനവിവരം അറിഞ്ഞിട്ടും രണ്ടുപേരും മറച്ചുവെച്ചു എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. അന്തിമ കുറ്റപത്രം എറണാകുളം സിബിഐ കോടതിയിൽ സമർപ്പിച്ചു .
കുട്ടികൾ ബലാത്സംഗത്തിന് ഇരയായ വിവരം മുൻകൂട്ടി അറിഞ്ഞിട്ടും മാതാപിതാക്കൾ പൊലീസിനെ അറിയിച്ചില്ല. ഇക്കാരണത്താലാണ് ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പ്രതിയാക്കിയത്. തിരുവനന്തപുരം സിബിഐ യൂണിറ്റാണ് കൊച്ചിയിൽ സിബിഐ മൂന്നാം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില് 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാർച്ച് നാലിന് ഇതേ വീട്ടിൽ സഹോദരിയായ ഒമ്പത് വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 2017 മാർച്ച് ആറിന് പാലക്കാട് എ എസ് പി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.
2017 മാർച്ച് 12 ന് മരിച്ച കുട്ടികള്‍ പീഡനത്തിനിരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നെങ്കിലും 2019 ജൂണ്‍ 22 ന് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി പൊലീസ് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. 2019 ഒക്ടോബർ ഒമ്പതിനാണ് കേസിലെ ആദ്യ വിധി വന്നത്. മൂന്നാം പ്രതിയായി ചേർത്തല സ്വദേശി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു. 2019 ഒക്ടോബർ 25ന് പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരേയും കോടതി വെറുതെ വിട്ടിരുന്നു.
മാതാപിതാക്കൾ കുറ്റക്കാർതന്നെയാണെന്ന് മുൻസമരസമിതി നേതാവ് ബാലമുരളി മാധ്യമങ്ങളോട് പറഞ്ഞു.മാതാപിതാക്കൾ യഥാസമയം വിവരം പൊലീസിനെ അറിയിച്ചിരുന്നുവെങ്കിൽ പെൺകുട്ടികൾ ആത്മഹത്യ ചെയ്യുമായിരുന്നില്ല എന്നും മാതാപിതാക്കളുടെ പോരാട്ടം നാടകമാണെന്നും അദ്ദേഹം പറഞ്ഞു.
യഥാർത്ഥ പ്രതികളെ പിടികൂടാൻ സിബിഐക്കു ഭയമായതുകൊണ്ടാണ് ഞങ്ങളെ പ്രതികളാക്കിയതെന്ന് പെൺകുട്ടികളുടെ മാതാവ് പ്രതികരിച്ചു.മക്കൾ പീഡിപ്പിക്കപ്പെട്ടത് അറിയുന്നത് തന്നെ പോസ്റ്റുമാർട്ടം റിപ്പോർട്ടിനു ശേഷമാണെന്നുംഅമ്മ പറഞ്ഞു.
സിബിഐയുടെ കണ്ടെത്തൽ വിചിത്രമെന്നു പ്രമുഖ സാമൂഹ്യ പ്രവർത്തകൻ സിആർ നീലകണ്ഠൻ .