ലോക്സഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ കേന്ദ്രം ജില്ലാ കളക്ടർ ജില്ലാ പോലീസ മേധാവി സംയുക്ത പരിശോധന നടത്തി
പൊതു തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കേന്ദ്രമായ കേരള കേന്ദ്ര സർവകലാശാലയിലെ പെരിയ ആസ്ഥാനത്ത് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍,ജില്ലാ പോലീസ് മേധാവി പി.ബിജോയ്,എന്നിവരുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി. വോട്ടു രേഖപ്പെടുത്തിയ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്നതിനുള്ള സ്ട്രോംഗ് റൂം സംവിധാനങ്ങളും പരിശോധിച്ചു.
സബർമതി, ഗംഗോത്രി,കാവേരി, ബ്രഹ്മപുത്ര എന്നി ബ്ലോക്കുകൾ പരിശോധിച്ച് സൗകര്യം വിലയിരുത്തി.കാസർകോട് പാർലിമെൻ്റ് മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളിലെയും വോട്ടിങ് യന്ത്രങ്ങൾ കേന്ദ്ര സർവകലാശാലയിൽ സൂക്ഷിക്കും. പോലീസ് സുരക്ഷ പരിശോധനയും നടത്തി.
അസി റിട്ടേണിങ് ഓഫീസർമാരായ സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്,ആര്‍.ഡി.ഒ പി. ബിനുമോന്‍,എല്‍.എ ഡെപ്യൂട്ടികളക്ടര്‍ നിര്‍മ്മല്‍ റീത്ത ഗോമസ്, എല്‍.ആര്‍ ഡെപ്യൂട്ടികളക്ടര്‍
ജെഗ്ഗി പോള്‍,ആര്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ പി.ഷാജു ഡപ്യൂട്ടി കളക്ടർ (ഇലക്ഷൻ) പി അഖിൽ ബന്ധപ്പെട്ട നോഡൽ ഓഫീസർമാർ, ഇലക്ട്രിക്കൽ രജിസ്റ്റർ ഓഫീസർമാർ തുടങ്ങിയവർ അനുഗമിച്ചു.