വോയിസ് ഓഫ് ഇടക്കുളങ്ങരയുടെ ഉദ്ഘാടനവും പുരസ്കാര വിതരണവും
കരുനാഗപ്പള്ളി : വോയിസ് ഓഫ് ഇടക്കുളങ്ങരയുടെ ഉദ്ഘാടന സമ്മേളനവും പുരസ്കാര വിതരണവും സി.ആർ മഹേഷ് എം.എൽ എ നിർവ്വഹിച്ചു. ജനന്മക്കായി കൂട്ടായി പ്രവർത്തിച്ച് പുതിയ തലമുറക്ക് മാതൃക ആയി നാടിൻ്റെ ശബ്ദമായി വോയിസ് ഓഫ് ഇടക്കുളങ്ങര മാറട്ടെ എന്ന് സി.ആർ മഹേഷ് എം എൽ എ പറഞ്ഞു. വോയിസ് ഓഫ് ഇടക്കുളങ്ങരയുടെ പ്രസിഡൻ്റ് മുബാഷ് തൊടിയൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽ എസ് കല്ലേലിഭാഗം മുഖ്യ പ്രഭാഷണം നടത്തി.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു വിജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുധീർ കാരിക്കൽ, ഗ്രാമ പഞ്ചായത്ത് മെമ്പർ സുജാത, ഉത്തമൻ ഉണ്ണൂലേത്ത് ,ആർ സനജൻ, ഷാജി മാമ്പള്ളിൽ, മാരിയത്ത് റ്റീച്ചർ , സണ്ണി കടുക്കര,രമേശ് അയ്യപ്പൻ, ഷൈബു സുരേന്ദ്രൻ, അനി രാജ് ,എന്നിവർ സംസാരിച്ചു.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ജയചന്ദ്രൻ തൊടിയൂർ , ബിജു മുഹമ്മദ്, ബിന്ദുവിജയകുമാർ , ഓമനക്കുട്ടൻ മാഗ്ന,ന്തോഷ് തൊടിയൂർ നിസാർപൊയ്യക്ക രേത്ത് ,ഹിലാൽ മുഹമ്മദ് ,നജീബ് മണ്ണേൽ , എന്നിവരെ പുരസ്കാരം നൽകി ആദരിച്ചു.