വി.എം.സുധീരൻ മാപ്പു പറയണം : ബോബൻ ജി നാഥ്
കൊല്ലം: വിഴിഞ്ഞം പദ്ധതിയിൽ അദാനിയുമായി കരാറിൽ ഏർപ്പെട്ടപ്പോൾ കടൽകൊള്ളയാണെന്നു പറഞ്ഞു എൽ.ഡി.എഫ്. അപമാനിച്ചപ്പോൾ എൽ.ഡി.എഫിന് പിന്തുണ നൽകിയ ആളായിരുന്ന് വി.എം.സുധീരനെന്നു അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ്സ് സ്ഥാന ജനറൽ സെക്രട്ടറി ബോബൻ ജി നാഥ് ഫേസ്ബുക്കിൽ കുറിച്ച്. പദ്ധതികരാറിൽ അഴിമതി നടന്നില്ലെന്ന് ബോധ്യപ്പെട്ടതിനെ അടിസ്ഥാനത്തിൽ ഉമ്മൻ ചാണ്ടിയുടെ ആത്മാവിന് നിത്യ ശാന്തി ലഭിക്കാൻ വി.എം.സുധീരൻ മാപ്പു പറയണമെന്നും ബോബൻ ജി നാഥ് പറഞ്ഞു.
ബോബൻ ജി നാഥിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇനി വെറും സ്വപ്നമല്ല യാഥാർത്ഥ്യമാണ്.
ആദരണീയനായ മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടിയുടെ നിസ്തുലമായ സംഭാവനകളും ആത്മസമർപ്പണവും ഓർക്കാതെ ഈ ചരിത്രം നിമിഷം പൂർത്തിയാകില്ല എന്ന് കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അദ്ദേഹത്തിൻറെ മുഖപുസ്തകത്തിൽ കുറിച്ചു.
ഉമ്മൻചാണ്ടി സാർ അദാനിയുമായി കരാർ ഒപ്പിട്ടപ്പോൾ അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്ത വി എം സുധീരൻ ഇപ്പോൾ എവിടെയാണ്? ജനകീയനായ സമാനതകൾ ഇല്ലാത്ത നേതാവ് ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ കേരളത്തിൽ തുടർഭരണം വരാതിരിക്കുവാൻ തന്നെക്കൊണ്ട് ചെയ്യാവുന്ന എല്ലാ പ്രവർത്തനങ്ങളും നിർവഹിച്ച വി എം സുധീരൻ ഇനിയെങ്കിലും മാപ്പ് പറയാൻ തയ്യാറാകണം.