കെകെ ശൈലജയ്ക്കെതിരായ പരിഹാസത്തിൽ തിരിച്ചടിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്
രാഹുൽ മാങ്കൂട്ടത്തിലിന്റെ കെ കെ ശൈലജക്കെതിരെ ഉള്ള പരാമർഷത്തിൽ പ്രതികരിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. രാഷ്ട്രീയം പറഞ്ഞ് വടകരയിൽ ജയിക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ ഷാഫി ശൈലജ ടീച്ചറെ ചെളി വാരിയെറിയാൻ ഇറക്കിയതാണ് ഈ യൂത്തനെ എന്ന് തൻ്റെ ഫേസ്ബുക്കിൽ കുറിച്ച് വികെ സനോജ്.
ലൈംഗികാധിക്ഷേപവും വർഗ്ഗീയ പ്രചാരണവുമൊക്കെ നടത്തി ‘ആറാട്ട് മുണ്ടൻ’ തന്റെ റോൾ നന്നായി ചെയ്തിട്ടുണ്ട്. വ്യാജതിരിച്ചറിയൽ കാർഡ് അച്ചടിച്ച് പ്രസിഡന്റായ ഇവൻ്റയൊക്കെ സർട്ടിഫിക്കറ്റ് വേണല്ലോ ഇനി ശൈലജ ടീച്ചർക്ക്, എടുത്തോണ്ട് പോടാ എന്നും ഫേസ്ബുക്കിൽ സനോജ് കുറിച്ചു.