വിഴിഞ്ഞം തുറമുഖം കമ്മീഷനിങ് :പിണറായി വിജയനെ പുകഴ്ത്തി തുറമുഖ വകുപ്പ് മന്ത്രി വിഎൻ വാസവൻ.

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം കമ്മീഷനിങിന്‍റെ സ്വാഗത പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി തുറമുഖ വകുപ്പ് മന്ത്രി വിഎൻ വാസവൻ. കാലം കാത്തുവെച്ച കര്‍മ്മയോഗിയെന്നും വിഴിഞ്ഞം തുറമുഖത്തിന്‍റെ ശിൽപിയെന്നും പറഞ്ഞാണ് പിണറായി വിജയനെ മന്ത്രി വിഎൻ വാസവൻ സ്വാഗതം ചെയ്തത്.
ചരിത്ര നിമിഷത്തിനാണ് വിഴിഞ്ഞം സാക്ഷ്യം വഹിക്കുന്നതെന്ന് സ്വാഗത പ്രസംഗത്തിൽ വിഎൻ വാസവൻ പറഞ്ഞു. ഒന്നും രണ്ടും പിണറായി സര്‍ക്കാരിന്‍റെ ഇച്ഛാശക്തിയാണ് ഇത് യഥാര്‍ഥ്യമാകാൻ കാരണം. ഒന്നും നടക്കില്ല എന്ന് പറഞ്ഞിടത്താണ് സാധ്യമല്ലാത്തത് ഒന്നുമില്ല എന്ന നെപ്പോളിയന്‍റെ വാക്യം അര്‍ഥപൂര്‍ണമാകുന്ന തരത്തിലാണ് വിഴിഞ്ഞം തുറമുഖം യഥാര്‍ഥ്യമാക്കുന്നതിന് ഇടതുപക്ഷ സര്‍ക്കാരും അതിന്‍റെ അമരക്കാരനായ മുഖ്യമന്ത്രിയും നേതൃത്വപരമായ പങ്കുവഹിച്ചത്.
“കമ്മ്യൂണിസ്റ്റ് മന്ത്രി അദാനി തങ്ങളുടെ പങ്കാളിയാണെന്ന് പറയുന്നു,ഇടത് സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തത്തെ പിന്തുണയ്ക്കുന്നത് നല്ല കാര്യം”-മോദി
വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ് വേദിയില്‍ തുറമുഖമന്ത്രി വിഎൻ വാസവൻ്റെ പ്രസംഗം ആയുധമാക്കി നരേന്ദ്ര മോദി. ഇടത് സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തത്തെ പിന്തുണയ്ക്കുന്നത് നല്ല കാര്യം. കമ്മ്യൂണിസ്റ്റ് മന്ത്രി അദാനി തങ്ങളുടെ പങ്കാളിയാണെന്ന് പറയുന്നു, ഇതാണ് മാറ്റമെന്ന് മോദി പറഞ്ഞു. അദാനിയെ പുകഴ്ത്തി മോദി, രാഹുൽ ഗാന്ധിയെയും പരിഹസിക്കുകയും ചെയ്തു. വിഴിഞ്ഞം ഇന്ത്യ സഖ്യത്തിലെ പലരുടേയും ഉറക്കം കെടുത്തുമെന്നായിരുന്നു മോദിയുടെ പരിഹാസം.