കുട്ടികളിലെ വിറ്റാമിന്‍ ഡിയുടെ കുറവിന് ഈ ഭക്ഷണങ്ങള്‍ കഴിക്കാം

0

കുട്ടികളുടെയും മുതിര്‍ന്നവരുടെയും ശരീരത്തിന് ആവശ്യമായ ഒന്നാണ് വിറ്റാമിന്‍ ഡി. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതാണ് വിറ്റാമിന്‍ ഡി. രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും വിറ്റാമിന്‍ ഡി പ്രധാനമാണ്. വിറ്റാമിന്‍ ഡിയുടെ കുറവ് പല ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കാം. എല്ലുകള്‍ക്കും പേശികള്‍ക്കും ബലക്ഷയം വിറ്റാമിന്‍ ഡി കുറവിന്റെ ഒരു ലക്ഷണമാണ്.

മറ്റ് വിറ്റാമിനുകളെ പോലെ ഭക്ഷണം മാത്രമല്ല വിറ്റാമിന്‍ ഡി യുടെ സ്രോതസ്സ്. സൂര്യപ്രകാശത്തില്‍ നിന്നും നമ്മുക്ക് കിട്ടുന്ന ഒന്നാണ് വിറ്റാമിന്‍ ഡി. സൂര്യരശ്മികള്‍ നമ്മുടെ ചര്‍മ്മത്തില്‍ വീഴുന്നത് വഴി നടക്കുന്ന പല രാസപ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് ശരീരത്തില്‍ വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കപ്പെടുന്നത്. വിറ്റാമിന്‍ ഡി ലഭിക്കാനായി കുട്ടികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

മുട്ട

മുട്ടയുടെ മഞ്ഞയില്‍ നിന്നും വിറ്റാമിന്‍ ഡി ലഭിക്കും. അതിനാല്‍ ദിവസവും രാവിലെ ഒരു മുട്ട വീതം കുട്ടികള്‍ക്ക് കൊടുക്കുന്നത് നല്ലതാണ്.

മഷ്റൂം

വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമായി കണക്കാക്കപ്പെടുന്ന ഭക്ഷണമാണ് മഷ്റൂം അഥവാ കൂണ്‍. അതിനാല്‍ കൂണ്‍ കഴിക്കുന്നതും വിറ്റാമിന്‍ ഡിയുടെ കുറവിനെ പരിഹരിക്കാന്‍ സഹായിക്കും.

പശുവിന്‍ പാലും സോയാ മില്‍ക്കും

പശുവിന്‍ പാലിലും സോയാ മില്‍ക്കിലും വിറ്റാമിന്‍ ഡി അടങ്ങിയിരിക്കുന്നു.

ഫാറ്റി ഫിഷ്

വിറ്റാമിൻ ഡിയുടെ ഉറവിടമാണ് സാൽമൺ പോലെയുള്ള ഫാറ്റി ഫിഷ്. അതിനാല്‍ ഇവ കഴിക്കുന്നത് വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും.

ഓറഞ്ച് ജ്യൂസ്

വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമാണ് ഓറഞ്ച് ജ്യൂസ്. അതിനാല്‍ ഓറഞ്ച് ജ്യൂസ് കുടിക്കുന്നതും നല്ലതാണ്. രോഗ പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *