വിഷൻ 2031 തൊഴിലും നൈപുണ്യവും വകുപ്പ് സെമിനാർ; വിളംബരമായി വാഹന റാലി
കൊല്ലം : തൊഴിലും നൈപുണ്യവും വകുപ്പ് വിഷന്‍ 2031സംസ്ഥാനതല സെമിനാറിന്റെ പ്രചരണാർത്ഥം കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുച്ചക്ര വാഹനറാലി സംഘടിപ്പിച്ചു. വീ പാര്‍ക്കില്‍ മുന്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ ഫ്ലാഗ് ഓഫ് ചെയ്തു. റാലി കടപ്പാക്കട, ആശ്രാമം, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, ചിന്നക്കട വഴി കൊല്ലം ബീച്ചിലെത്തി അവസാനിച്ചു. 30 ലധികം വാഹനങ്ങൾ ഉൾപ്പെട്ടു. തോട്ടംതൊഴിലാളികളുടെ കൊളുന്ത് നുള്ളൽ, കശുവണ്ടിതല്ലൽ മത്സരങ്ങൾ, തയ്യൽ തൊഴിലാളികളുടെ തുന്നൽ മത്സരങ്ങൾ തുടങ്ങി വിവിധ പരിപാടികളാണ് നടത്തുന്നത്.
അഡീഷണൽ ലേബർ കമ്മീഷണർ പി. രഞ്ജിത് മനോഹർ, മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.ആർ ശങ്കർ, മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
