വിഷു ബമ്പര്‍ ഭാഗ്യക്കുറി: ഒന്നാം സമ്മാനം VC 490987 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്
തിരുവനന്തപുരം: ഇത്തവണത്തെ വിഷു ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടന്നു. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനില്‍ വച്ച് ഉച്ചയ്‌ക്ക് രണ്ടിനാണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം VC 490987 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. ഈ ടിക്കറ്റ് ആലപ്പുഴയില്‍ നിന്നുള്ളതാണെന്നാണ് സൂചന. അനില്‍ കുമാര്‍ എന്ന ഏജന്‍റാണ് ടിക്കറ്റ് വിറ്റത്.
12 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതവും മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതവും നാലാം സമ്മാനം അഞ്ച് ലക്ഷം രൂപ വീതവുമാണ്. ഇത്തവണ 42 ലക്ഷം ടിക്കറ്റുകളാണ് വിപണിയിലിറക്കിയത്.
രണ്ടാം സമ്മാനത്തിനർഹമായ നമ്പരുകള്‍ VA 205272,VB 429992, VC 523085,VD 154182, VE 565485,VG 654490.
മൂന്നാം സമ്മാനത്തിനർഹമായ നമ്പരുകള്‍ VA 160472,VB 125395,VC 736469,VD 367949, VE 171235,VG 553837,VA 444237,VB 504534.
അന്തിമഫലം ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ https://keralalotteries.com ല്‍ ലഭ്യമാകും.
അഞ്ച് മുതല്‍ ഒമ്പതുവരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നല്‍കും.