വിഷു ആഘോഷവും ‘വിശാല കേരളം’ പ്രകാശനവും നടന്നു

മുംബൈ :ബോംബെ കേരളീയ സമാജം വൈവിധ്യമാർന്ന പരിപാടികളോടെ വിഷു ആഘോഷവും സമാജം പ്രസിദ്ധീകരണമായ ‘വിശാലകേരളം’ വിഷുപ്പതിപ്പിൻ്റെ പ്രകാശനവും നടത്തി. മാട്ടുംഗ കേരള ഭവനം നവതി മെമ്മോറിയൽ ഹാളിൽ നടന്ന പരിപാടിയിൽ എൻ.എസ്. വെങ്കിടേഷ്( CEO, Bharat InvIT Assiciation, Former Executive Director IDBI and AMFI) വിശിഷ്ടാതിഥി ആയിരുന്നു. സമാജം വൈ: പ്രസിഡണ്ട് കെ. ദേവദാസ് അദ്ധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മളനത്തിൽ സെക്രട്ടറി എ.ആർ. ദേവദാസ് സ്വാഗതവും ജോ: സെക്രട്ടറി ടി. എ.ശശി നന്ദിയും പറഞ്ഞു.
വിശാലകേരളം വിഷു പ്പതിപ്പ് പ്രകാശനം വിശിഷ്ടാതിഥി നിർവഹിച്ചു. എഡിറ്റർ എ. ആർ. ദേവദാസ് വിശാല കേരളം പ്രവർത്തനങ്ങളെ പ്പറ്റി വിശദീകരിച്ചു. ട്രഷറർ എം.വി. രവി, കലാസാംസ്കാരിക വിഭാഗം കൺവീനർ ഹരികുമാർ കുറുപ്പ് എന്നിവരും സംബന്ധിച്ചു.
തുടർന്നു നടന്ന വിവിധ കലാപരിപാടികളിൽ സമാജം സംഗീതവേദി, വനിതാവേദി പ്രവർത്തകർ അവതരിപ്പിച്ച വിവിധ കലാപരിപാടികളുമുണ്ടായിരുന്നു. വിഷുക്കണിയും അംഗങ്ങൾക്ക് വിഷുക്കൈനീട്ടവും അത്താഴവും ഒരുക്കി. ശ്യാം, സെബാസ്റ്റ്യൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.