വിഷു ബമ്പർ ജേതാവിനെ കണ്ടെത്തി: ഭാഗ്യശാലി ആലപ്പുഴ സ്വദേശിയായ വിശ്വംഭരൻ
ആലപ്പുഴ: വിഷു ബമ്പർ ജേതാവിനെ കണ്ടെത്തി. ഭാഗ്യദേവത ഇത്തവണ കടാക്ഷിച്ചത് ആലപ്പുഴ പഴവീട് പ്ലാപറമ്പിൽ വിശ്വംഭരനെയാണ്. 12 കോടിരൂപ ഒന്നാം സമ്മാനമാണ് ഇദ്ദേഹത്തിന് ലഭിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വിഷു ബംബർ നറുക്കെടുപ്പ് നടന്നത്. ആലപ്പുഴയിലെതന്നെ ഒരു ചെറുകിട ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത് എന്ന് ഇന്നലെ തന്നെ അറിഞ്ഞിരുന്നു.
എന്നാൽ ആരാണ് 12 കോടി രൂപ നേടിയ ഭാഗ്യശാലി എന്നറിയാനായി കേരളക്കര മുഴുവൻ കാത്തിരിക്കുകയായിരുന്നു. അതേസമയം സമ്മാനത്തുക എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും വാർത്ത അറിഞ്ഞയുടൻ ആളുകളെ എത്തുമോ എന്ന് ഭയമാണ് എന്നും ബംബർ ജേതാവായ വിശ്വംഭരൻ പറഞ്ഞു. എല്ലാ തവണയും വിഷു ബംബർ എടുക്കാറുള്ള വിശ്വംഭരൻ സ്ഥിരം ലോട്ടറി എടുക്കുന്ന വ്യക്തി കൂടിയാണ്.