റെക്കോർഡ് ആറ് റൺസ് അകലെ..

0

റെക്കോഡുകളുടെ മേൽ വീണ്ടും റെക്കോർഡ്.. ഇന്ത്യൻ ക്രിക്കറ്റർ സ്റ്റാർ വിരാട് കോഹ്ലി ഒരു തകർപ്പൻ നേട്ടത്തിനരികെ. ഈ മാസം 22 ന് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും, ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സും തമ്മിലുള്ള‌ മത്സരത്തോടെയാണ് ഐപിഎല്ലിന്റെ പതിനേഴാം സീസൺ തുടക്കം കുറിക്കുന്നത് . ഈ കളിയിൽ ആറ് റൺസ് നേടാനായാൽ ടി20യിലെ ഒരു കിടിലൻ റെക്കോഡ് കോഹ്ലിക്ക് സ്വന്തം.

ഐപിഎല്ലിലെ ആദ്യ കളിയിൽ ആറ് റൺസ് നേടിയാൽ ടി20 ക്രിക്കറ്റിൽ 12,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം വിരാട് കോഹ്ലിക്ക് സ്വന്തമാകും‌. നിലവിൽ 11,194 റൺസാണ് ടി20യിൽ കോഹ്ലിയുടെ സമ്പാദ്യം‌. ഇതിൽ 4037 റൺസും കോഹ്ലി നേടിയത് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നാണ്‌. ഐപിഎല്ലിൽ 7263 റൺസാണ് കോഹ്ലിടെ സമ്പാദ്യം. ഇന്ത്യൻ ടീമിനും, ആർസിബിക്കും പുറമെ ഡൽഹി സംസ്ഥാന ടീമിന് വേണ്ടിയും കോഹ്ലി ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്‌.

അതേ സമയം 12,000 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ താരമാകാൻ ഒരു‌ങ്ങുന്ന കോഹ്ലി, ഈ നേട്ടം സ്വന്തമാക്കുന്ന ലോകക്രിക്കറ്റിലെ ആറാം തരമാകും. നിലവിൽ ക്രിസ് ഗെയ്ൽ, ഷോയിബ് മാലിക്ക്, കീറോൺ പൊള്ളാർഡ്, അലക്സ് ഹെയിൽസ്, ഡേവിഡ് വാർണർ എന്നിവരാണ് ടി20 ക്രിക്കറ്റിൽ 12000 റൺസ് നേടിയിട്ടുള്ള താരങ്ങൾ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *