വിനോദയാത്ര :വിദ്യാർഥിനിക്ക് ദാരുണാന്ത്യം:
മലപ്പുറം: കൊണ്ടോട്ടിയിൽ ടൂറിസ്‌റ്റ് ബസ് അപകടത്തിൽപ്പെട്ട് വിദ്യാർഥിനി മരിച്ചു. മൊറയൂർ അറഫാനഗർ സ്വദേശിനി ഫാത്തിമ ഹിബയാണ് (17) മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടു കുട്ടികൾക്കും പരിക്കുണ്ട്. ഒരാളുടെ നില ഗുരുതരമാണ്. ഒഴുകൂർ പള്ളിമുക്ക് ഹയാത്തുൽ ഇസ്ലാം മദ്രസ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. വെളിയങ്കോട് ഫ്‌ളൈ ഓവറിലാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം.
ഒഴുകൂർ പള്ളിമുക്ക് ഹയാത്തുൽ ഇസ്‌ലാം ഹയർസെക്കൻഡറി മദ്രസയിൽ നിന്നും വാഗമണ്ണിലേക്കും ആത്മീയ കേന്ദ്രങ്ങളിലേക്കും വിനോദയാത്ര പോയി മടങ്ങിവന്ന വിദ്യാർഥി സംഘത്തിൻ്റെ ബസാണ് അപകടത്തിൽപ്പെട്ടത്. വിദ്യാർഥികൾ സഞ്ചരിച്ച ബസ് വെളിയംങ്കോട് അങ്ങാടിക്ക് സമീപം പുതിയ NH 66 റോഡിൽ നിന്ന് സർവീസ് റോഡിലേക്ക് ഇറങ്ങുമ്പോൾ റോഡ് സൈഡിലുള്ള സ്ട്രീറ്റ് ലൈറ്റ് പോസ്‌റ്റിൽ ഇടിക്കുകയായിരുന്നു.