കർഷക സമര വേദിയിൽ വിനേഷ് ഫോഗട്ട്;‘വേദനിപ്പിക്കുന്ന കാഴ്ച, അവർ ഊട്ടിയില്ലെങ്കിൽ മത്സരിക്കാനാവില്ല’

0

ന്യൂഡൽഹി∙ കർഷകരുടെ സമരവേദിയിലെത്തി ഗുസ്തി താരം വിനേഷ് ഫോഗട്ട്. ശംഭു അതിർത്തിയിലെ കർഷകരുടെ സമര വേദിയിലാണ് വിനേഷ് എത്തിയത്. കർഷകരുടെ സമരം ഇന്ന് 200 ദിവസം പിന്നിടുകയാണ്.

‘‘കഴിഞ്ഞ 200 ദിവസമായി കർഷകർ ഇവിടെ ഇരിക്കുകയാണ്. വല്ലാത്ത വേദനയുണ്ടാക്കുന്ന കാഴ്ചയാണിത്. ഇവരെല്ലാവരും നമ്മുടെ രാജ്യത്തെ പൗരന്മാരാണ്. കർഷകരാണ് രാജ്യത്തിന്റെ ചാലകശക്തി. അവരില്ലാതെ ഒന്നും നടക്കില്ല. അത്‌ലീറ്റുകൾ പോലും ഉണ്ടാകില്ല. അവർ ഊട്ടിയില്ലെങ്കിൽ മത്സരിക്കാൻ കഴിയില്ല. ഇവരെ കേൾക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയാണ്. കഴിഞ്ഞ തവണ അവർ തെറ്റ് അംഗീകരിച്ചതാണ്. നൽകിയ വാക്കുപാലിക്കാൻ തയാറാകണം. ആളുകൾ ഇപ്രകാരം തെരുവിൽ ഇരുന്നാൽ രാജ്യത്തിന് പുരോഗതിയുണ്ടാകില്ല.’’ വിനേഷ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *