വില്ലേജ് ഓഫീസില്‍ മോഷണം : ഡല്‍ഹി സ്വദേശി പിടിയില്‍

0

കരുനാഗപ്പള്ളി : വില്ലേജ് ഓഫീസില്‍ മോഷണം നടത്തിയ യുവാവ് പോലീസ് പിടിയിലായി. ഡല്‍ഹി സ്വദേശിയായ മുഹമ്മദ് ഷൈഹ്ദുള്‍ (19) കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. വ്യാഴാഴ്ച രാവിലെ ഒന്‍പത് മണിയോടെ അയണിവേലിക്കുളങ്ങര വായനശാലയില്‍ താല്‍കാലികമായി പ്രവര്‍ത്തിച്ച് വന്നിരുന്ന വില്ലേജ് ഓഫീസില്‍ സൂക്ഷിച്ചിരുന്ന രേഖകളും മറ്റും മോഷ്ടിച്ചെടുത്ത് കടന്ന് കളയുകയായിരുന്നു. വില്ലേജ് ഓഫീസര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ നടത്തിയ അന്വേഷണത്തില്‍ . പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കരുനാഗപ്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍ ബിജുവിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഷെമീര്‍, ഷാജിമോന്‍ എസ്.സിപിഒ ഹാഷിം, വിശാഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *