വിക്രോളി അയ്യപ്പ ക്ഷേത്രം – പ്രതിഷ്ഠാ വാർഷികം ജൂൺ 4 വരെ

0

മുംബൈ: വിക്രോളി അയ്യപ്പ ക്ഷേത്രത്തിന്റെ പന്ത്രണ്ടാമത് പ്രതിഷ്ഠ വാർഷികം ക്ഷേത്ര തന്ത്രി ഇടപ്പിള്ളി നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്രാങ്കണത്തിൽ വച്ച് നടക്കും . നാളെ (ജൂൺ -2 ) രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമം, അഗ്‌നി ജനനം, പ്രായശ്ചിത ഹോമം, കലശാഭിഷേകവും വൈകുന്നേരം ഏഴ് മണി മുതൽ ശങ്കർ ശിഷ്യ പരിവാറിന്റെ നാമസങ്കീർത്തനവും ഉണ്ടായിരിക്കും. മൂന്നാം തിയ്യതി അനുജ്ഞാന കലശപൂജയും അധിവാസഹോമവും വൈകുന്നേരം ഏഴ് മണി മുതൽ തിരുവനന്തപുരം ആദി തരംഗ് അവതരിപ്പിക്കുന്ന ഭക്തി ഗാനസുധയും ജൂൺ 4 ന് രാവിലെ മുതൽ അഷ്ടാഭിഷേകം വിശേഷാൽ നെയ്യഭിഷേകുവും പ്രതിഷ്ഠാ പൂജകളും ഗാവ് ദേവിയുടെ പുന:പ്രതിഷ്ഠാകർമ്മവും തുടർന്ന് മഹാ അന്നദാനവും ഉണ്ടായിരിക്കുന്നതാണെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *