മണ്ഡലപൂജാ മഹോത്സവത്തിൽ വിജയ് യേശുദാസ് നയിക്കുന്ന ഗാനമേള
കെജെ യേശുദാസ് വരില്ല , ഗാനമേള വിജയ് യേശുദാസ് നയിക്കും.
ചെമ്പൂർ : ചെമ്പൂർ ഷെൽ കോളനി, ശ്രീ അയ്യപ്പ സേവാ സംഘത്തിൻ്റെ മണ്ഡലപൂജാ മഹോത്സവത്തിൻ്റെ ഭാഗമായി ഡിസംബർ 14ന് സംഘടിപ്പിക്കാൻ നേരത്തെ നിശ്ചയിച്ചിരുന്ന പത്മവിഭൂഷൺ ഡോ.കെജെ യേശുദാസും മകൻ വിജയ് യേശുദാസും ചേർന്നുള്ള സംഗീതപരിപാടിയിൽ, ഡോ.കെജെ യേശുദാസ് ഉണ്ടായിരിക്കുന്നതല്ല .ഇതിനുവേണ്ടി വലിയ തയ്യാറെടുപ്പുകൾ നടത്തിയിരുന്നുവെങ്കിലും ചില വ്യക്തിപരമായ കാരണങ്ങളാൽ വരാൻ സാധിക്കില്ലാ എന്ന് യേശുദാസ് അറിയിച്ചതുപ്രകാരം പ്രസ്‌തുത പരിപാടി അടുത്ത മാസം ജനുവരിയിലേയ്ക്ക് മാറ്റിയതായി അയ്യപ്പ സേവാസംഘം ഭാരവാഹികൾ അറിയിച്ചു.
ഷെൽ കോളനി കാമരാജ് മൈതാനിൽ ഡിസം.14,ശനിയാഴ്ച്ച വൈകുന്നേരം 7 മണിക്ക് നടക്കുന്ന ‘ശ്രുതിലയ സന്നിധി’ യിൽ പ്രശസ്‌ത പിന്നണിഗായകൻ വിജയ് യേശുദാസ് നയിക്കുന്ന ഗാനമേള ഉണ്ടായിരിക്കും .റീമി ടോമി, നിത്യ മാമ്മൻ, കൗശിക് എന്നിവരുൾപ്പെടെയുള്ള ഒരു കൂട്ടം പ്രശസ്ത ഗായകർ പങ്കെടുക്കുന്ന സംഗീത നിശയിലേയ്ക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
Swami Sharanam,
Dear Devotees,
We regret to inform you that Dr. K.J. Yesudas will not be able to perform on December 14th due to personal reasons. He has requested to reschedule his performance to a later date in January 2025, but unfortunately, we are unable to accommodate this request due to various logistical reasons.
However, we are pleased to announce that Shri Vijay Yesudas will be performing on the scheduled date, along with a group of esteemed singers including Reemi Tomy, Nithya Mammen, and Kaushik, with Bennet and the Band. We are confident that this lineup will make the event memorable and enjoyable for all.
We appreciate your continued support, and together, let’s make this event a grand success.
Swamiye Sharanam Ayyappa
Lokha Samastha Sukhino Bhavantu