കോടതിയുടെ മുന്നറിയിപ്പ് വകവെച്ചില്ല: ആംബുലന്‍സിനും പ്രവേശിക്കാന്‍ കഴിഞ്ഞില്ല

ചെന്നൈ: ദുരന്തം വിളിച്ചുവരുത്തിയ റാലി വിജയ് നടത്തിയത് മദ്രാസ് ഹൈക്കോടതിയുടെ മുന്നറിയിപ്പ് മറികടന്ന്. സമ്മേളനങ്ങള്‍ നടത്തുമ്പോള്‍ പ്രവര്‍ത്തകരെ നിയന്ത്രിക്കേണ്ടത് നേതാവാണെന്ന് ഒരാഴ്ച മുമ്പാണ് കോടതി പറഞ്ഞത്. എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ആര് ഉത്തരവാദിത്തം ഏറ്റെടുക്കും എന്നായിരുന്നു കോടതി ചോദിച്ചത്. തിരുച്ചിറപ്പള്ളിയില്‍ നടന്ന യോഗത്തിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ വിമര്‍ശനം. അന്നത്തെ റാലിയില്‍ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു.
ഇന്നത്തെ കരൂരിലെ റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് പലരും കുഴഞ്ഞുവീഴുന്നതു കണ്ട് പ്രസംഗത്തിനിടെ വിജയ് ടിവികെ നേതാക്കളോട് ആംബുലന്‍സ് വിളിക്കാന്‍ ആവശ്യപ്പെട്ടു. വിജയ് ഇടയ്ക്ക് ആള്‍ക്കൂട്ടത്തിലേക്ക് വെള്ളക്കുപ്പികളും എറിഞ്ഞു കൊടുത്തു. ജനക്കൂട്ടം നിയന്ത്രണാതീതം ആയതോടെ പൊലീസിന്റെ സഹായം വിജയ് തന്നെയാണ് ആവശ്യപ്പെട്ടത് എന്നാണ് വിവരം. ഇതിനുപിന്നാലെയാണ് വിജയ് പ്രസംഗം അവസാനിപ്പിച്ചത്