സതീശനെതിരായ കോഴ ആരോപണം: ഹര്‍ജി വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും
പ്രതിപക്ഷ നേതാവ് വി ഡി. സതീശനെതിരെ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ വി ഡി സതീശൻ ഇതര സംസ്ഥാന ലോബികളിൽ നിന്നും വൻ തുക കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ചാണ് ഹർജി നൽകിയിരിക്കുന്നത്.കവടിയാർ സ്വദേശി ഹഫീസ് വിജിലൻസ് ഡയറകർക്ക് പരാതി നൽകുക ആയിരുന്നു.പി വി അൻവർ നിയമസഭയിൽ ഇതേ ആരോപണം ഉന്നയിച്ചിരുന്നു.അതിൽ അന്വേഷണം ഒന്നും നടത്തുന്നില്ലന്ന ആരോപണവുമായാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. ഹർജിയിൽ വിജിലൻസ് ഇന്ന് നിലപാട് കോടതിയെ അറിയിക്കും.