നഗരത്തിൽ വിദ്യാരംഭം നാളെ 

0

 

ആദ്യാക്ഷരംകുറിച്ച് അറിവിന്‍റെ ലോകത്തേയ്‌ക്ക് കുരുന്നുകള്‍

മുംബൈ: അറിവിൻ്റെ വിശാലമായ ലോകത്തേക്ക് ആദ്യാക്ഷരം കുറിച്ചുകൊണ്ട് ചുവടുവെക്കാൻ നാളെ (ഞായർ /ഒക്ടോ,13 ) കുരുന്നുകൾ ഒരുങ്ങുകയാണ് മറുനാട്ടിലെ മലയാളി കുരുന്നുകളും. മുംബൈയിലെ വിവിധ ക്ഷേത്രങ്ങൾ ഇതിനായി ഒരുങ്ങിക്കഴിഞ്ഞു.
കുഞ്ഞുങ്ങൾക്ക് രണ്ടര വയസ്സ് കഴിഞ്ഞാൽ ശുഭ മുഹൂർത്തത്തിൽ വിദ്യാരംഭം നടത്താമെന്നാണ് പണ്ഡിതന്മാർ പറയുന്നത് ബുദ്ധി ഉദിച്ചുവരുന്ന ഈ പ്രായത്തിൽ പഠിക്കുന്ന ശീലങ്ങൾക്ക് അടുക്കും ചിട്ടയും ഉണ്ടാകുമെന്നതാണ് അതിനു കാരണം.

സരസ്വതീ പൂജയ്ക്കുശേഷം മുന്നിലെ താമ്പാള ത്തിൽ നിറച്ച അരി യിൽ കുഞ്ഞിൻ്റെ വിരൽ പിടിച്ച് “ഹരിശ്രീ ഗണപതയെ നമഃ” എന്നും സ്വർണ്ണ മോതിരം കൊണ്ട് നാവിലും ഇത് തന്നെ എഴുതുന്നതാണ് പഴയ രീതി. ഇത് ഇന്നും പിന്തുടരുന്നവരും പൂജാവിധികളൊന്നുമില്ലാതെ വിദ്യയുടെ വെളിച്ചം കുഞ്ഞുങ്ങളുടെ വിരൽത്തുമ്പുകൊണ്ട് വരയ്ക്കുന്ന ആദ്യാക്ഷരങ്ങളിലൂടെ പകർന്നുനൽകുന്നവരും ഇന്നുണ്ട് . ക്ഷേത്രങ്ങളിലെന്നപോലെ മുഹൂർത്തമൊന്നും നോക്കാതെ സ്വന്തം വീട്ടിലിരുന്നുകൊണ്ട് ‘ഹരിശ്രീ ‘എഴുതിച്ചാലും ദോഷമൊന്നും സംഭവിക്കില്ലാ എന്ന് ജ്യോതിഷ പണ്ഡിതർപറയുന്നു.

വർഷങ്ങളായി വിദ്യാരംഭ ദിനത്തിൽ വലിയ ജനപങ്കാളിത്തമുണ്ടാകുന്ന ഡോംബിവ്‌ലിയിലെ പൊന്നുഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ, കുരുന്നുകളുടെ വിരൽത്തുമ്പ് പിടിച്ച്‌ ആദ്യാക്ഷരമെഴുതിക്കുന്നത് ചിത്രകലാധ്യാപകനും പ്രഭാഷകനും സർവ്വോപരിമലയാളഭാഷയിൽ അവഗാഹവുമുള്ള പടുതോൾ വാസുദേവൻ നമ്പൂതിരിപ്പാടാണ് . കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിദ്യാരംഭ ദിനത്തിൽ ഗുരുസ്ഥാനത്ത് അദ്ദേഹമാണ്.

കേരളഭവനം മാട്ടുംഗ

നിരവധി സാഹിത്യകാരന്മാരുടേയും കലാപ്രതിഭകളുടെയും പാദ സ്പർശമേറ്റ, നവതിആഘോഷവും കഴിഞ്ഞു പുതുമോടിയിൽ നിൽക്കുന്ന മാട്ടുംഗ ബോംബെ കേരളസമാജത്തിൻ്റെ ‘കേരളഭവന’ത്തിൽ നടക്കുന്ന ‘വിദ്യാരംഭ ‘ദിനത്തിൽ കുട്ടികൾക്ക് ആദ്യാക്ഷരം പകരുന്നത് കോളേജ് അധ്യാപനത്തിൽ നിന്നും വിരമിച്ച
പ്രഫ: വിനോദ് കുമാർ നായരാണ്.
ഫോൺ :24012366, 8369349828

നെരൂൾ ഗുരുദേവ ഗിരി

നാളെ രാവിലെയുള്ള പൂജയെടുപ്പിനുശേഷം 8.30 മുതൽ നെരൂൾ ഗുരുദേവഗിരിയുടെ പൂമുഖത്ത് പ്രത്യേകം തയ്യാറാക്കിയ സരസ്വതീ മണ്ഡപത്തിൽ വിദ്യാരംഭം ആരംഭിക്കും. 10 .30 മുതൽ വിദ്യാർഥികൾക്കായി നടത്തുന്ന ശ്രീവിദ്യാ പൂജ ആരംഭിക്കും. വിവരങ്ങൾക്ക് 7304085880 , 9820165311 , 9892045445

വസായ് ശബരിഗിരി ക്ഷേത്രം

രാവിലെ ഏഴുമണിക്ക് നടക്കുന്ന സരസ്വതീപൂജയ്ക്കും പൂജയെടുപ്പിനും ശേഷം വിദ്യാരംഭം.

കലാക്ഷേത്രം ഡോംബിവ്‌ലി

രാവിലെ ആറുമണിക്ക് സരസ്വതീ പൂജയും വിദ്യാരംഭവും .കഥകളി ,മോഹിനിയാട്ടം ,ഭരതനാട്യം ,കർണ്ണാടക സംഗീതം എന്നിവയുടെ പുതിയ ക്ലാസ്സുകൾക്ക് തുടക്കം കുറിക്കുന്നു.

ബദലാപൂർ അയ്യപ്പക്ഷേത്രം
രാവിലെ 9 മണിക്ക് വിദ്യാരംഭ ചടങുകൾ ആരംഭിക്കും.രക്ഷിതാക്കൾക്ക് കുട്ടികളേയും പേരക്കിടാങ്ങളേയും അവരുടെ വേണ്ടപ്പെട്ടവരെക്കൊണ്ട് എഴുത്തിനിരുത്തിക്കാനുള്ള സംവിധാനമുണ്ടായിരിക്കും.

ഡോംബിവ്‌ലി വെസ്റ്റിലുള്ള ലളിതകലാലയം ഫൈൻആർട്സ് ( 9349781564) ,ഡോംബിവ്‌ലി ഈസ്റ്റിലുള്ള ‘ഭരതകലാലയം’ (9867499884) തുടങ്ങിയ മുംബൈയിലുള്ള നിരവധി സംഗീത ,നൃത്ത ,വാദ്യ പഠന സ്ഥാപനങ്ങളിൽ നാളെ പുതിയ ബാച്ചുകൾക്കായി വിദ്യാരംഭം കുറിക്കുകയാണ്..

Spread the love

Leave a Reply

Your email address will not be published. Required fields are marked *