വിധു പ്രതാപും ജ്യോത്സ്നയും ഒരുക്കുന്ന സംഗീതനിശ മുബൈയിൽ

മുബൈ : മഹാനഗരത്തിലെ യുവപ്രതിഭകൾ നേതൃത്വം നൽകുന്ന ഇന്ത്യ – 24 സ്റ്റുഡിയോ മീഡിയ ഹൗസ് എൽഎൽപി, മുംബൈയിലെ സയണിലുള്ള ഷൺമുഖാനന്ദ ഹാളിൽ പ്രശസ്‌ത പിന്നണിഗായകരായ വിധു പ്രതാപും ജ്യോത്സ്ന രാധാകൃഷ്ണനും അവതരിപ്പിക്കുന്ന സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു.
മാസ്മരിക പ്രകടനത്തിലൂടെ സംഗീതത്തിൻ്റെ അലകടലലകൾ തീർക്കുന്ന, ചലനാത്മകമായ പ്രകടനങ്ങൾക്ക് പേരുകേട്ട മലയാളത്തിൻ്റെ പ്രിയ ഗായകർ വിധുവും ജ്യോത്സ്നയും ഒരു മികച്ച ലൈവ് ബാൻഡിന്റെ പിന്തുണയോടെയാണ് മറക്കാനാവാത്ത ഈ മെലഡി രാത്രി അവതരിപ്പിക്കുന്നത്. മുബൈയിലെ ഏറ്റവും പ്രശസ്തമായ ഓഡിറ്റോറിയമായ ഷൺമുഖാനന്ദ ഹാളിൽ ഏപ്രിൽ 6 ഞായറാഴ്ച വൈകിട്ട് 6 മണി മുതലാണ് പരിപാടി.
രണ്ട് ഐക്കണിക് ശബ്ദങ്ങളെ ഒരുമിച്ച് കാണാനുള്ള ഈ അസുലഭ അവസരവും സംഗീതാനുഭവവുമാണ് യുവസംരംഭകരായ 24 സ്റ്റുഡിയോ വാഗ്ദാനം ചെയ്യുന്നത്.
സംഗീത നിശയുടെ ഒരു ഭാഗം ചാരിറ്റി പ്രവർത്തങ്ങൾക്കായി വിനിയോഗിക്കുമെന്നും, അതിനായി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാതൃകയായി പ്രവർത്തിക്കുന്ന കെയർ 4മുബൈയ്ക്ക് കൈമാറുമെന്നും ഡയറക്ടർ അനീഷ് മേനോൻ അറിയിച്ചു.
പാസ്സുകൾ ബുക്ക് മൈ ഷോയിൽ ലഭ്യമാണ്.