ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ചു

0
VP

ന്യൂഡൽഹി : ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ചു.ആരോഗ്യപ്രശ്നങ്ങളാണ് രാജിക്ക് കാരണം എന്നറിയുന്നു.ഇന്ത്യയുടെ പതിനാലാമത് ഉപ-രാഷ്ട്രപതിയാണ് രാജസ്ഥാൻ സ്വദേശിയായ ജഗദീപ് ധൻകർ.2022 ഓഗസ്റ്റ് ആറിന് നടന്ന ഉപ-രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥിയായ മാർഗ്രറ്റ് ആൽവയെ 346 വോട്ടുകൾക്ക് പരാജയപ്പെടുത്തി.

2019 മുതൽ 2022 വരെ പശ്ചിമ ബംഗാൾ ഗവർണർ, ഒരു തവണ ലോക്സഭാംഗം, കേന്ദ്രമന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ച സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ കൂടിയാണ് ജഗദീപ് ധൻകർ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *