ഉപരാഷ്ട്രപതി ഇന്ന് തിരുവനന്തപുരത്ത്

0

തിരുവനന്തപുരം : രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്ന് തിരുവനന്തപുരത്തെത്തും. ഇന്ന് വൈകിട്ട് 7ന് തലസ്ഥാനത്തുന്ന ഉപരാഷ്ട്രപതി രാത്രി 7.20ന് പാളയം എല്‍എംഎസ് കോംപൗണ്ടില്‍ നടക്കുന്ന ട്രിവാന്‍ഡ്രം ഫെസ്റ്റില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. തുടര്‍ന്ന് ലോക്ഭവനില്‍ താമസിക്കും.നാളെ രാവിലെ 10ന് വര്‍ക്കല ശിവഗിരിയില്‍ 93ാമത് ശിവഗിരി തീര്‍ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യും. തിരികെ ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്ത് എത്തി 12.05ന് മാര്‍ ഇവാനിയോസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഉച്ചയ്ക്ക് 1.25ന് ഡല്‍ഹിയിലേക്ക് മടങ്ങും.

ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനകക്കുന്നില്‍ വസന്തോത്സവം ന്യൂ ഇയര്‍ ലൈറ്റിങ് പരിപാടിയില്‍ പൊതുജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷാക്രമീകരണങ്ങളും ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിരിക്കുന്നതിനാലാണ് തിങ്കളാഴ്ച വൈകീട്ട് ആറു മുതല്‍ എട്ടുവരെ പൊതുജനങ്ങള്‍ക്ക് കനകക്കുന്ന് കോമ്പൗണ്ടിലേക്കുള്ള പ്രവേശനം നിരോധിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *