കേരളത്തില്‍ ‘നോണ്‍സ്റ്റോപ്പ് ഹീറോ’ അണ്‍ലിമിറ്റഡ് പ്ലാന്‍ അവതരിപ്പിച്ച് വി

കൊച്ചി: രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ വി (വോഡാഫോണ്‍ ഐഡിയ) ഇന്ത്യയിലെ ആദ്യത്തെ ട്രൂലി അണ്‍ലിമിറ്റഡ് ഡാറ്റ പ്ലാന്‍ കേരളത്തില്‍ അവതരിപ്പിച്ചു. ‘നോണ്‍സ്റ്റോപ്പ് ഹീറോ’ എന്ന പേരിലുള്ള ഈ പ്രത്യേക പ്ലാന്‍, ഡാറ്റ തീര്‍ന്നുപോകുന്നതായുള്ള പ്രീപെയ്ഡ് ഉപഭോക്താക്കളുടെ പരാതിക്ക് പരിഹാരമെന്ന നിലയ്ക്കാണ് വി രൂപകല്‍പന ചെയ്തിരിക്കുന്നത്.
മുഴുവന്‍ വാലിഡിറ്റി കാലയളവിലും നോണ്‍സ്റ്റോപ്പ് ഹീറോ പ്ലാനിലൂടെ തടസമില്ലാത്ത ഡാറ്റയും കോളും ലഭ്യമാകും.
എന്താണ് ‘നോണ്‍സ്റ്റോപ്പ് ഹീറോ’ പ്ലാന്‍?
രാജ്യത്ത് അതിവേഗ കണക്റ്റിവിറ്റിക്ക് ഉപഭോക്താക്കളില്‍ നിന്ന് വര്‍ധിച്ചുവരുന്ന ആവശ്യകത നിറവേറ്റുകയാണ് വോഡാഫോണ്‍ ഐഡിയയുടെ നോണ്‍സ്റ്റോപ്പ് ഹീറോ പ്ലാനിന്‍റെ ലക്ഷ്യം. മൂന്ന് റീചാര്‍ജ് പായ്ക്കുകളിലായി അണ്‍ലിമിറ്റഡ് ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും നോണ്‍സ്റ്റോപ്പ് ഹീറോ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു.