വി.എച്ച്.എസ്.ഇ. വിഭാഗം സ്ഥലം മാറ്റം വൈകിപ്പിക്കുന്നതായി പരാതി: ലബോറട്ടറി അസിസ്റ്റന്റ്മാരുടെ കരട് റാങ്ക് ലിസ്റ്റും ഇറക്കിയില്ല
തിരുവനന്തപുരം: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ.വിഭാഗം സ്ഥലംമാറ്റം
19-6-2024 ൽ അന്തിമ വേക്കൻസി ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും 23-7- 2024ൽ സ്ഥലംമാറ്റ അപേക്ഷ ക്ഷണിക്കുകയും ചെയ്തു. 27-9-2024 ൽ കരട് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു അതിന്റെ തെറ്റുകൾ പരിഹരിക്കാനായി സമയവും നൽകി എന്നാൽ ഇതുവരെയും സ്ഥലംമാറ്റം എങ്ങുമെത്തിയില്ല.
ലബോറട്ടറി അസിസ്റ്റന്റ്മാരുടെ കരട് റാങ്ക് ലിസ്റ്റ് പോലും ഇറക്കിയിട്ടുമില്ല പൊതുവിദ്യാഭ്യാസ വകുപ്പിൽപ്പെട്ട വിഎച്ച്എസ്ഇ വിഭാഗത്തിലെ ജീവനക്കാർക്കാണ് ഈ ദയനീയ അവസ്ഥ. വർഷങ്ങളായി വിദൂര ജില്ലകളിൽ ജോലിചെയ്യുന്ന നൂറുകണക്കിന് ജീവനക്കാർക്ക് പ്രയോജനം ആകുന്ന സ്ഥലംമാറ്റം നടത്താതെ അവഗണിക്കുന്ന നടപടിയാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. നവംബർ 10 നകം തന്നെ സ്ഥലംമാറ്റ നടപടികൾ പൂർത്തിയാക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധിയെ പോലും കാറ്റിൽ പറത്തുന്ന രീതിയാണ് ഇപ്പോൾ നടക്കുന്നത്.
ഉപതിരഞ്ഞെടുപ്പിന്റെ പേര് പറഞ്ഞാണ് ഇപ്പോൾ സ്ഥലംമാറ്റം നീട്ടിക്കൊണ്ട് പോകുന്നത്. പൊതുതിരഞ്ഞെടുപ്പിൽ പോലും നിബന്ധനകൾക്ക് വിധേയമായി സ്ഥലംമാറ്റം അനുവദിക്കാറുള്ളതാണ്. ജീവനക്കാരും പെൻഷൻകാരും ഉൾപ്പെടെ 11 ലക്ഷത്തോളം പേരെ ബാധിക്കുന്ന ഡി എ സർക്കാർ അനുവദിചപ്പോൾ പോലും തെറഞ്ഞെടുപ്പ് പെരു മാറ്റചട്ടം ബാധകമായിട്ടില്ല. എന്നിരിക്കെയാണ് കേവലം 5000 ത്തോളം പേരെ മാത്രം ബാധിക്കുന്ന ഈ ട്രാൻസ്ഫർ തിരഞ്ഞെടുപ്പിന്റെ പേരിൽ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നത്