മുതിർന്ന മാധ്യമപ്രവർത്തകതുളസി ഭാസ്‌കരൻ അന്തരിച്ചു

0

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകതുളസി ഭാസ്‌കരൻ (77) അന്തരിച്ചു. നെടുമങ്ങാട് സ്വദേശിയായ തുളസി ഭാസ്‌കരൻ 1984ൽ ദേശാഭിമാനി കൊച്ചി യൂണിറ്റിൽ സബ്എഡിറ്റർ ട്രെയിനിയായിട്ടാണ്‌ മാധ്യമപ്രവർത്തനം ആരംഭിച്ചത്‌. 1989 മുതൽ തിരുവനന്തപുരത്ത് ‘സ്ത്രീ’ പ്രത്യേക പതിപ്പിന്റെ ചുമതലയിലും തുടർന്ന്‌ തിരുവനന്തപുരം ന്യൂസ്എഡിറ്ററായും പ്രവർത്തിച്ചു.ദേശാഭിമാനിയുടെ ആദ്യവനിതാ ന്യൂസ്‌ എഡിറ്ററാണ് .ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി അംഗ മായിരുന്നു.

2008 സെപ്‌തംബറിൽ വിരമിച്ചു. ‘ഇ കെ നായനാരുടെ ഒളിവുകാല ഓർമകൾ’, സ്നേഹിച്ച് മതിയാവാതെ’ എന്നീ പുസ്‌തകങ്ങളും ഏഴ് വിവർത്തന ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. തുളസി ഭാസ്കരന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അറിയിച്ചു. വിദ്യർത്ഥി പ്രസ്ഥാനത്തിലൂടെ മാധ്യമപ്രവർത്തനത്തിൽ എത്തിയ തുളസി ഭാസ്കരൻ ദേശാഭിമാനിയുടെ ഒരു എഡിഷന്റെ പ്രധാന വാർത്താ ചുമതലയിൽ എത്തുന്ന ആദ്യത്തെ വനിതയായിരുന്നു. വിരമിച്ചതിനു ശേഷവും ശേഷവും സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുളസി ഭാസ്കരന്റെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *