വാക്ക് തർക്കം : യുവാവിനെ കുത്തിക്കൊലപ്പെടുത്തി

വയനാട് : പുൽപ്പള്ളിയിൽ ഗുണ്ടാ ലിസ്റ്റിൽ പെട്ടയാളെ കുത്തിക്കൊലപ്പെടുത്തി. പുൽപള്ളി എരിയപള്ളി ഗാന്ധിനഗറിലെ റിയാസ് (24) ആണ് മരിച്ചത്. പുൽപ്പള്ളി ബിവറേജസ് ഔട്ട്‌ലെറ്റിനുസമീപത്ത് ബുധനാഴ്‌ച രാത്രിയോടെയാണ് സംഭവം. രഞ്ജിത്ത്, അഖിൽ എന്നിവരാണ് റിയാസിനെ കൊലപ്പെടുത്തിയത്. ഒളിവിൽ കഴിയുന്ന പ്രതികൾക്കായി പൊലീസ് തെരച്ചിൽ തുടങ്ങി.
കോൺട്രാക്‌ടറായ രഞ്ജിത്തിന് ഒപ്പം ജോലി ചെയ്‌തിരുന്ന ആളായിരുന്നു റിയാസ്. ഇവർ തമ്മിലുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ അവസാനിച്ചുവെന്നാണ് പൊലീസ് പറയുന്നത്. നിരവധി തവണ കുത്തേറ്റ റിയാസ് ഗുരുതരാവസ്ഥയില്‍ ആയിരുന്നു. റിയാസിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിന് ശേഷം പ്രതികൾ കടന്നുകളഞ്ഞുവെന്നും ഇവര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചെന്നും പൊലീസ് വ്യക്തമാക്കി.