മലപ്പുറത്ത് കിടപ്പുമുറിയില്‍ നിന്ന് പാമ്പിന്‍കുഞ്ഞുങ്ങളെ പിടികൂടി
മലപ്പുറം : കിടപ്പുമുറിയിൽ നിന്ന് പാമ്പിൻകുഞ്ഞുങ്ങളെ പിടികൂടി. മമ്പാട് നടുവത്ത് തങ്ങൾ പടിയിൽ മമ്പാട് പഞ്ചായത്ത് ഓഫീസ് ജീവനക്കാരൻ ബാബു രാജന്റെ വീട്ടിലെ കിടപ്പുമുറിയിൽ നിന്നാണ് വെള്ളിവരയൻ കുഞ്ഞുങ്ങളാണ് പിടിക്കൂടിയത്. രണ്ട് ദിവസങ്ങളിലായി പിടിച്ചത് ഏഴ് പാമ്പിൻകുഞ്ഞുങ്ങളെയാണ്. വീട്ടുകാർ അടിയന്തര രക്ഷാപ്രവർത്തനത്തിനായി അധികൃതരെ അറിയിച്ചതിനെ തുടർന്ന് ഇആർഎഫ് ഷഹഭാൻ മമ്പാട് കഴിഞ്ഞ ദിവസം ആറ് പാമ്പിൻകുഞ്ഞുങ്ങളെ പിടികൂടിയിരുന്നു. ഇന്നലെയാണ് ഒരു വെള്ളിവരയൻ കുഞ്ഞിനെ കൂടി പിടിച്ചത്.
