‘മരണകാരണം കഴുത്തിനേറ്റ വെട്ട്’, വെള്ളയിൽ ശ്രീകാന്തിൻ്റെ കൊലപാതകം; അന്വേഷണം സ്കൂട്ടർ യാത്രികനെ കേന്ദ്രീകരിച്ച്
വെള്ളയിൽ ശ്രീകാന്തിൻ്റെ കൊലപാതകം മരണകാരണം കഴുത്തിനേറ്റ വെട്ടെന്ന് സ്ഥിതീകരിച്ചു. വാളുപോലെ മൂർച്ചയുള്ള ആയുധമാണ് കൃത്യത്തിന് ഉപയോഗിച്ചതെന്ന് റിപ്പോർട്ട്. ശരീരത്തിൽ പതിനഞ്ചിലധികം വെട്ടാണ് കൊല്ലപ്പെട്ട ആളുടെ ദേഹത്തു ഉണ്ടായിരുന്നത്. കൃത്യത്തിന് ഉപയോഗിച്ചത് ഒരായുധം മാത്രമാണ്. അന്വേഷണം സ്കൂട്ടർ യാത്രക്കാരനെ കേന്ദ്രീകരിച്ചാണ് പുരോഗമിക്കുകയാണ്.