വെള്ളാപ്പള്ളി നടേശന്റെ തട്ടിപ്പു കേസുകൾ പാവങ്ങൾക്കു വായ്പ കിട്ടാത്ത അവസ്‌ഥ ഉണ്ടാക്കി
തിരുവനന്തപുരം: മൈക്രോ-ഫിനാൻസ് തട്ടിപ്പു കേസുകൾ തീർപ്പാക്കണം എന്നും ബാങ്കുകൾ ആവശ്യപ്പെടുന്ന കോടിക്കണക്കിനു രൂപ എസ് എൻ ഡി പി യോഗം നേതാവു വെള്ളാപ്പള്ളി നടേശന്റെ അവിഹിത സ്വത്തുക്കൾ കണ്ടുകെട്ടി അതിൽ നിന്നും തിരിച്ചടക്കണം എന്നും എസ് എൻ ഡി പി സംരക്ഷണ സമിതി മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യർത്ഥിച്ചു.
ഇതു സംബന്ധിച്ച നിവേദനം ഉദ്യോഗസ്ഥർക്കു കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും സമിതി ചെയർമാൻ അഡ്വക്കേറ്റ് എസ് ചന്ദ്രസേനന് അറിയിപ്പു കിട്ടി. മൈക്രോഫിനാൻസ് വിതരണത്തിലെയും അമിത പലിശ ഈടാക്കലിലെയും തട്ടിപ്പുകളുടെ പേരിൽ, എസ് എൻ ഡി പി ആസ്ഥാനം കൊല്ലത്തു ജപ്തിയിൽ ആയിട്ടു വർഷങ്ങൾ ആയെന്നും പാവപ്പെട്ട ഈഴവ പിന്നോക്ക വിഭാഗക്കാർക്ക് കുറഞ്ഞ പലിശ നിരക്കിൽ കിട്ടേണ്ട വായ്പകൾ ഇതു മൂലം വര്ഷങ്ങളായി തടഞ്ഞു വെക്കപ്പെട്ടിരിക്കുകയാണെന്നും ചന്ദ്രസേനൻ നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.