കുവൈത്തില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് തീപിടിച്ചു
കുവൈത്ത് സിറ്റി : കുവൈത്തില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് തീപിടിച്ചു. അബുഹലീഫ മേഖലയിലെ ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്. അബുഹലീഫയില്‍ ചപ്പുചവറുകള്‍ക്ക് തീ പടര്‍ന്നതിനെ തുടര്‍ന്നാണ് നിരവധി വാഹനങ്ങള്‍ കത്തി നശിച്ചത്. പരിസരവാസികള്‍ അറിയിച്ചതിനെ തുടര്‍ന്നെത്തിയ അഗ്നിശമനസേന അംഗങ്ങള്‍ തീ നിയന്ത്രഅണവിധേയമാക്കി. തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.