വാഹന ബാറ്ററി മോഷ്ടാക്കൾ പോലീസ് പിടിയിൽ
കരുനാഗപ്പള്ളി: വാഹന ബാറ്ററി മോഷ്ടാക്കളെ കരുനാഗപ്പള്ളി പോലീസ് പിടികൂടി. മൈനാഗപ്പള്ളി വേങ്ങ ഷാഫിമൻസിലിൽ ഷാൻ (29), കല്ലേലിഭാഗം കല്ലയ്യത്ത് വീട്ടിൽ സുഗതൻ മകൻ സുധീഷ് (34) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിൽ ടോറസ് ലോറികളിലെ ബാറ്ററികൾ മോഷണം പോയി എന്ന പരാതിയിൽ കരുനാഗപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പടിയിലായത്. സമാനരീതിയിൽ ചവറ, ശൂരനാട്, കായംകുളം സ്റ്റേഷൻ പരിധികളിൽ മോഷണം നടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികൾ ഉപയോഗിച്ചിരുന്ന മോട്ടാർസൈക്കിൾ മോഷ്ടിച്ച് നമ്പർ മാറ്റി ഉപയോഗിച്ചാതായിരുന്നു. കരുനാഗപ്പള്ളി പോലീസ് ഇൻസ്പെക്ടർ മോഹി തിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഷമീർ, ഷിഹാസ്, ഷാജിമോൻ, എസ്.സിപിഒ മാരായ ഹാഷിം, രാജീവ്, ദീപ്തി സിപിഒ സജീർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.