രാമകൃഷ്ണൻ മോഹനിയാട്ടത്തിൽ പുതിയ ചരിത്രം സൃഷ്ടിച്ചെന്ന്;വീണ ജോർജ്

0

നർത്തകനും നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്ണന് നേരെ ജാതി അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമയ്ക്കുനേരെ കേരളത്തിൽ വ്യാപക പ്രതിഷേധം.ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. പരാമർശം അത്യന്തം അപലപനീയാമാണെന്നും ആരോഗ്യ മന്ത്രി ചൂണ്ടി കാട്ടി.കേരളീയ സമൂഹത്തിന് ഇത് അപമാനമാണെന്നും, രാമകൃഷ്ണൻ സൃഷ്‌ടിച്ചത്‌ മോഹനിയാട്ടത്തിലെ പുതിയ ചരിത്രമെന്നും കൂട്ടിചേർത്ത് മന്ത്രി രാമകൃഷ്ണന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

മന്ത്രി വി ശിവൻകുട്ടി, ആർ ബിന്ദു അടക്കമുള്ളവര്‍ ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ‘കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ്…’ എന്നാണ് വി ശിവൻകുട്ടി ഫോസ്ബുക്കില്‍ കുറിച്ചത്. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സത്യഭാമയുടെ വിവാദ പരാമർശം. പുരുഷന്മാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ഇയാൾക്ക് കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ വാക്കുകൾ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *