ഈ അംഗീകാരം കലാരംഗത്ത് മറ്റൊരു പ്രധാന നാഴികക്കല്ലായി മാറി : വേടൻ

0
VEDAN

കൊച്ചി: 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ഈ വർഷത്തെ മികച്ച ഗാനരചയിതാവിനുള്ള ബഹുമതി പ്രശസ്ത റാപ്പർ വേടന് ലഭിച്ചു. തന്റെ രചനകളിലൂടെ സാമൂഹ്യവും വ്യക്തിപരവുമായ വിഷയങ്ങൾ അതിന്റെ തനതായ ഭാഷയിൽ അവതരിപ്പിക്കുന്ന വേടന്, ഈ അംഗീകാരം കലാരംഗത്ത് മറ്റൊരു പ്രധാന നാഴികക്കല്ലായി മാറി. പ്രഖ്യാപനത്തോടനുബന്ധിച്ച് വേടന് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

വളരെയധികം സന്തോഷത്തിലാണെന്നും, ഇതുവരെ ചെയ്ത പരിശ്രമത്തിനുള്ള അംഗീകാരമാണ് ഈ അവാർഡെന്നുമാണ് വേടൻ പറഞ്ഞത്. മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രത്തിലൂടെ തന്നെയാണ് ഈ നേട്ടം കൈവരിച്ചത്. ആ ചിത്രത്തിന്റെ മുഴുവൻ ടീമിനോടും നന്ദി പറയാനുള്ള അവസരമാണിതെന്നും വേടൻ കൂട്ടിച്ചേർത്തു. സുഹൃത്തുക്കളും അടുത്തവരുമായി വേടൻ പറഞ്ഞു, അവാർഡ് പ്രഖ്യാപനം കേട്ടപ്പോൾ വളരെയധികം ആഹ്ലാദം തോന്നി. അവാർഡ് ഉണ്ടോ ഇല്ലയോ എന്ന് അറിയാതെ ഇരുന്ന് കാണുകയായിരിന്നു. പക്ഷേ, എന്റെ പേരാണ് വിളിച്ചതെന്ന് കേട്ടപ്പോഴത്തെ ആ സന്തോഷം വാക്കുകളിൽ വിവരിക്കാനാകില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *