എസ്ഡിപിഐയുമായി ചർച്ച നടത്തിയിട്ടില്ല; വി ഡി സതീശൻ

കാസര്‍കോട്: എസ്ഡിപിഐയുമായി ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ധാരണയുണ്ടാക്കിയിട്ടില്ല, പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അവരുമായി ഒരു ചർച്ചയും ഉണ്ടായിട്ടില്ലെന്നും വർഗീയതയെ കടപുഴകിയ ഫാസിസ്റ്റ് ഗവൺമെന്റിനെ താഴെയിറക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എസ്‌ഡിപിഐ പിന്തുണ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് മറുപടിയില്ലായിരുന്നു.
മുഖ്യമന്ത്രിയ്ക്ക് എന്താണ് പറ്റിയത്?കഴിഞ്ഞ മുപ്പത് ദിവസമായി ഒരേ കാര്യമാണ് മുഖ്യമന്ത്രി പറയുന്നത്. രാഹുൽ ഗാന്ധിയെ വിമർശിക്കുന്ന മുഖ്യമന്ത്രി ഏത് ലോകത്താണ് ജീവിക്കുന്നത്? പുസ്തകം വായിച്ചതിന്റെ പേരിൽ രണ്ട് കുട്ടികളെ യുഎപിഎ ചുമത്തി ജയിലിൽ ഇട്ട മുഖ്യമന്ത്രിക്ക് റിയാസ് മൗലവി വധത്തിൽ ആര്‍എസ്എസുകാർക്കെതിരെ യുഎപിഎ ചുമത്താൻ കഴിയാതിരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം വിമർശിച്ചു.