എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് കോൺഗ്രസ് നിലപാട്, സിപിഐഎമ്മിന് ആ ധൈര്യമുണ്ടോ; വി.ഡി. സതീശൻ
സിപിഐഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് കോൺഗ്രസ് തീരുമാനമെടുത്തു. സിപിഐഎമ്മിന് ആ ധൈര്യമുണ്ടോയെന്ന്, അതിന് മുട്ട് വിറയ്ക്കുമെന്നും വി ഡി സതീശൻ.
രാഹുൽ ഗാന്ധിയുടെ റോഡ് ഷോയ്ക്കെതിരെ കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനിയുടെ ആക്ഷേപത്തിനെതിരെയും സതീശൻ പ്രതികരിച്ചു. ഇന്ത്യാ മുന്നണിയുടെ ഭാഗമായി മുസ്ലിം ലീഗുള്ളത് കേരളത്തിൽ മാത്രമല്ല. കോൺഗ്രസും ലീഗും തമ്മിൽ നാല് പതിറ്റാണ്ടായുള്ള ബന്ധമാണുള്ളതെന്നും സതീശൻ. മുഖ്യമന്ത്രിയും സമാനമായ ആരോപണം ഉന്നയിച്ചിരുനെന്നും സ്‌മൃതി ഇറാനിക്കും മുഖ്യമന്ത്രിയ്ക്കും ഒരേ സ്വരമാണെന്നും വിമർശനം. രാഹുൽ ഗാന്ധിയെ ആക്ഷേപിക്കുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനി. ഇത് ബിജെപിയുടെ പ്രീതി പിടിച്ചുപറ്റാനുള്ള ശ്രമമാണെന്നും, മാസപ്പടി കേസിൽ കുടുംബാംഗങ്ങളെ രക്ഷിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
കേരള സ്റ്റോറി ദൂരദർശനിൽ പ്രദർശിപ്പിക്കരുത്, അത് ചട്ട വിരുദ്ധമാണ്. മെഡിക്കൽ കോളജ് പീഡനക്കേസിൽ അതിജീവിതയ്ക്കൊപ്പം നിന്ന നഴ്സ് അനിതയെ സിപിഐഎം തൊഴിലാളി സംഘടന ഭീഷണിപ്പെടുത്തിയതായി പരാതിയിൽ, ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടുപോലും അനിതയ്ക്ക് പോസ്റ്റിങ്ങ് കൊടുത്തില്ലെന്നും, പീഡിപ്പിച്ചവർക്കൊപ്പമാണ് സർക്കാരും ആരോഗ്യ മന്ത്രിയുനിൽക്കുന്നതെന്നും വാമർശനം.
തെരഞ്ഞെടുപ്പ് ചട്ടം എല്ലാർക്കും ബാധകമാണ്. പി എ മുഹമ്മദ് റിയാസിന്റെ പ്രസംഗം പകർത്തിയ തെരഞ്ഞെടുപ്പ് ചുമതലയുള്ള ജീവനക്കാരനെ ഭീഷണിപ്പെടുത്തുകയും ദൃശ്യം പൂർണമായും നീക്കം ചെയ്യുകയും ചെയ്തു.സിപിഐഎമ്മിന് എന്തുമാകാം എന്നത് അംഗീകരിക്കാനാകിലെന്നും, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും അദ്ദേഹം വക്തമാക്കി.
തെരഞ്ഞെടുപ്പ് കാലത്ത് സിപിഐഎമ്മിന്റെ പണി ബോംബ് ഉണ്ടാക്കലാണ്. തിരുവനന്തപുരം, പാനൂർ മേഖലകളിൽ ബോംബ് പൊട്ടിയത് ആഭ്യന്തര വകുപ്പ് അറിഞ്ഞിട്ടില്ല. തങ്ങളുടെ പ്രചാരണം നോക്കാൻ തങ്ങൾക്ക് അറിയാം. സിപിഐഎം കൊടിയും ചിഹ്നവും നഷ്ടപ്പെടാതിരിക്കാൻ ശ്രമിച്ചാൽ മതി. അല്ലെങ്കിൽ മരപ്പട്ടിയും നീരാളിയും ഒക്കെ ചിഹ്നമായി വരുമെന്നും വിമർശനം.