വിസിമാര്‍ക്കെതിരെ തിങ്കളാഴ്ച വരെ തുടര്‍നടപടികള്‍ വേണ്ട’: ഹൈക്കോടതി
കൊച്ചി: കാലിക്കറ്റ്, സംസ്കൃത സര്‍വകലാശാല വിസിമാരെ പുറത്താക്കിയ സംഭവത്തില്‍ പുറത്താക്കപ്പെട്ട വിസിമാര്‍ക്കെതിരെ തിങ്കളാഴ്ച വരെ തുടര്‍നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ്. പുറത്താക്കപ്പെട്ട വിസിമാർ നൽകിയ ഹർജികൾ ഹൈക്കോടതി വാദത്തിനായി തിങ്കളാഴ്ച്ചത്തേക്ക് മാറ്റി. ഒരാഴ്ച മുമ്പാണ് കാലിക്കറ്റ്, സംസ്കൃത സര്‍വകലാശാല വൈസ് ചാൻസലര്‍മാരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കിയത്. യുജിസി യോഗ്യതയില്ലെന്ന കാരണത്താലാണ് ഗവര്‍ണറുടെ നടപടി. കാലിക്കറ്റ് സര്‍വകലാശാല വിസി ഡോ. എംകെ ജയരാജിനെയും സംസ്കൃത സര്‍വകലാശാല വിസി ഡോ എംവി നാരായണനെയുമാണ് പുറത്താക്കിയത്.