വായ്‌വേ ഇവാ ഇലക്ട്രിക് കാർ ; 5 മിനിറ്റ് ചാർജ് ചെയ്താൽ 50 കിലോമീറ്റർ സഞ്ചരിക്കാം

ഇന്ത്യയിൽ ഇലക്ട്രിക് കാറുകളോടെ ഡിമാൻഡ് വർദ്ധിച്ചുവരുന്നതിനിടെ വെറും 5 മിനിറ്റ് ചാർജ് ചെയ്താൽ 50 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന ഒരു ഇലക്ട്രിക് കാർ ഇപ്പോൾ ഇന്ത്യയിൽ ലഭ്യമാണ്. രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാറാണിത്. ഫുൾ ചാർജ്ജിൽ 250 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഇതിന് കഴിയും.
പൂനെയിൽ നിന്നുള്ള ഒരു സ്റ്റാർട്ടപ്പ് കമ്പനി നിർമ്മിച്ച വായ്‌വേ ഇവാ എന്ന കാറാണിത്. ഈ കാറിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു, താമസിയാതെ ഈ ചെറുതും വിലകുറഞ്ഞതുമായ ഇലക്ട്രിക് കാർ ഇന്ത്യയിലെ റോഡുകളിൽ കറങ്ങുന്നത് കാണാൻ സാധിക്കും.