വസായ് – വീരാർ മേഖലയിൽ അനധികൃത തെരുവ് കച്ചവടം വർദ്ദിക്കുന്നു .
വസായ്: ജനങ്ങൾക്കും വാഹനങ്ങൾക്കും യാത്ര ബുദ്ധിമുട്ടുണ്ടാക്കും വിധം വസായ്-വിരാർ നഗരത്തിൽ വഴിയോര കച്ചവടക്കാരുടെ എണ്ണം വൻതോതിൽ വർദ്ദിക്കുന്നു. നഗരത്തിൽ 15,156 കച്ചവടക്കാർ മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ ഇതിനിരട്ടികച്ചവടക്കാർ ഇവിടെയുണ്ട് . പ്രധാന റോഡുകളിലും ചെറിയ യാത്രാ മാർഗ്ഗങ്ങളിലും ,പാതകൾ, നടപ്പാതകൾ സാധ്യമായ ഇടമുള്ളിടത്തെല്ലാം കച്ചവടം പൊടിപൊടിക്കയാണ്.വഴിയോര കച്ചവടക്കാരെ ബയോമെട്രിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.
ജനങ്ങൾക്ക് യാത്രാദുരിതമുണ്ടാകുന്ന തരത്തിലേക്ക് കച്ചവടം മാറിയ സാഹചര്യത്തിൽ ഇതിനൊരു പരിഹാരം കണ്ടെത്താൻ വ്യാപരി വ്യവസായികളുടേയും തെരുവുകച്ചവടക്കാരുടേയും സംഘടനാ പ്രതിനിധികളുമായി മുൻസിപ്പൽ കമ്മീഷണർ അനിൽകുമാർ ചർച്ച ചെയ്‌തു .നാഗരാസൂത്രണ വിഭാഗവുമായി ആലോചിച്ച് തെരുവ് കച്ചവടക്കാർക്കായി ഒരു പ്രത്യേക സ്ഥലം കണ്ടെത്തി അവരെ അവിടെ ഇരുത്താനാണ് തീരുമാനം. ജന തിരക്കേറിയ പാതകളും പ്രദേശങ്ങളും തെരുവ് കച്ചവട നിരോധിത മേഖലയാക്കാനും തീരുമാനമുണ്ട്.