വയനാടും ചേലക്കരയും നാളെ ബൂത്തിലേക്ക്..
നിശബ്ദ പ്രചാരണം തുടരുന്നു:
തിരുവനന്തപുരം: വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് നാളെ.അവസാന ദിനമായ ഇന്ന് പരമാവധി വോട്ടര്‍മാരെ കാണാൻ സാധിച്ച സംതൃപ്തിയിലാണ് സ്ഥാനാര്‍ഥികള്‍. ചേലക്കര ബസ് സ്റ്റാൻഡിലായിരുന്നു എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ സ്ഥാനാർഥികളുടെ കൊട്ടിക്കലാശം.ഇരുമണ്ഡലങ്ങളിലും പോളിങ് ശതമാനം നല്ല രീതിയില്‍ ഉയരുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍.
വിവിധ ഇടങ്ങളില്‍ രാവിലെ എട്ട് മണിക്ക് ആരംഭിച്ച പോളിങ് സാമഗ്രികളുടെ വിതരണം ഉച്ചയോടെ പൂർത്തിയായി.മൂന്ന് സ്‌ട്രോങ് റൂമുകളിലായാണ് 180 ബൂത്തുകളിലേക്കുള്ള ഇവിഎമ്മുകള്‍ സൂക്ഷിച്ചിരിക്കുന്നത്. മെഷിനുകള്‍ തകരാര്‍ ഉണ്ടായേക്കാമെന്നത് മുന്നില്‍ കണ്ട് 180 ബൂത്തുകള്‍ക്കായി ആകെ 236 മെഷീനുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
കര്‍ണാടകയിലെ മൂന്ന് മണ്ഡലങ്ങളിലെ ഉപതിതിരഞ്ഞെടുപ്പും,ഝാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പും നാളെയാണ്.