നെല്ലിയോട് വാസുദേവൻ നമ്പൂതിരി അനുസ്മരണവും കഥകളിഅവതരണവും

0

ഡോംബിവ്‌ലി : ബോംബെ യോഗക്ഷേമയുടെ സുവർണ്ണ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ( ‘ദിശ@50’ ) കഥകളിയാചാര്യൻ യശശ്ശരീരനായ നെല്ലിയോട് വാസുദേവൻ നമ്പൂതിരിയെ അനുസ്മരിക്കുന്നു. കലാശ്രീ കലാമണ്ഡലം സി. ഗോപാലകൃഷ്ണനും  താരാവർമ്മയും നെല്ലിയോട് അനുസ്മരണ പ്രഭാഷണം നടത്തും . ഫെബ്രുവരി 23, ഞായറാഴ്ച വൈകീട്ട് 4.30 ന് ഡോംബിവില്ലി കേരളീയ സമാജത്തിൻ്റെ കമ്പൽപാഡ മോഡൽ കോളേജിൽ വച്ച് നടത്തപ്പെടുന്ന അനുസ്മരണയോഗത്തിനു ശേഷം  ‘സീതാസ്വയംവരം’ കഥകളിയും ഉണ്ടായിരിക്കുന്നതാണ്.

അരങ്ങിലെത്തുന്നവർ:
വേഷം:
കലാക്ഷേത്രം പ്രിയ നമ്പൂതിരി (പരശുരാമൻ), കലാക്ഷേത്രം രഞ്ജിഷ് (ശ്രീരാമൻ), കലാക്ഷേത്രം ദിവ്യ വാര്യർ (ദശരഥൻ), കലാക്ഷേത്രം സുജാത അരുൺ (സീത),

പാട്ട്:
കലാമണ്ഡലം ഗിരീശൻ, നെടുമ്പള്ളി കൃഷ്ണമോഹൻ
ചെണ്ട: സദനം ജിതിൻ
മദ്ദളം: സദനം കൃഷ്ണപ്രസാദ്
ചുട്ടി: കലാമണ്ഡലം നിഖിൽ
കോപ്പ്: രംഗഭൂഷ, ഇരിങ്ങാലക്കുട

എല്ലാ കഥകളി ആസ്വാദകരേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *