എം എൽ എ മാർക്ക് അയ്യപ്പ ക്ഷേത്രത്തിൽ തുലാഭാരം
വസായ് : വസായ് താലൂക്കിലെ എം എൽ എ മാരായ രാജൻ നായിക്, സ്നേഹ ദൂബെ പണ്ഡിറ്റ് എന്നിവർക്ക് വസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ തുലാഭാര നേർച്ച നടത്തി. ചരിത്രത്തിലാദ്യമായാണ് വസായ് താലൂക്കിൽ ബി ജെ പി എം എൽ എ മാരുണ്ടാകുന്നത് നൂറുണക്കിന് പ്രവർത്തകരുടെ വർഷങ്ങളായുള്ള കഠിനാദ്ധ്വാനവും ഈശ്വര കടാക്ഷവുമാണ് ഈ വിജയത്തിന് പിന്നിലെന്ന് അരിയിലുള്ള തുലാഭാരത്തിന് നേതൃത്വം നൽകിയ ബി ജെ പി കേരള വിഭാഗം മഹാരാഷ്ട്ര കൺവീനർ കെ.ബി ഉത്തം കുമാർ പറഞ്ഞു. കോർപ്പറേഷൻ്റെ ഭരണം പിടിക്കുകയാണ് അടുത്ത ലക്ഷ്യം അതിനുള്ള സങ്കൽപ്പം കൂടിയാണ് തുലാഭാര നേർച്ചയെന്നും ഉത്തംകുമാർ കൂട്ടിച്ചേർത്തു. നൂറുകണക്കിന് പ്രവർത്തകരും വിവിധ സംഘടനാ പ്രതിനിധികളായ പി എസ് രാജൻ, ഒ സി രാജ്കുമാർ, പ്രഭ നായർ, ബി ജെ പി ജില്ലാ സെക്രട്ടറി ശ്രീകുമാരി മോഹൻ, ജില്ലാ ജനറൽ സെക്രട്ടറി പ്രജ്ഞ പാട്ടീൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു